Deshabhimani

'മരിക്കുന്നതിന് 15 മിനിറ്റ് മുൻപ് വരെ അവൾ അമ്മയോട് സംസാരിച്ചിരുന്നു' ആത്മഹത്യ ചെയ്ത പൈലറ്റിന്റെ അമ്മാവൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 06:11 PM | 0 min read

മുംബൈ> മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ എയർ ഇന്ത്യ പൈലറ്റ് 15 മിനിറ്റ് മുൻപ് വരെ അമ്മയോടും അമ്മായിയോടും സംസാരിച്ചിരുന്നതായി അമ്മാവൻ പറഞ്ഞു. സൃഷ്ടി തുലി (25) എന്ന യുവതിയാണ് മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്തത്. യുവതി ആത്മഹത്യ ചെയ്തതല്ലെന്നും കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

"പോലീസ് പറയുന്നത് അവൾ ആത്മഹത്യ ചെയ്തു എന്നാണ്. പക്ഷേ അവൻ എങ്ങനെയാണ് അവളെ അതിലേക്ക് തള്ളിവിട്ടത്? അവൾ  അമ്മയെയും അമ്മായിയെയും വിളിച്ച് സന്തോഷത്തോടെ സംസാരിച്ചു. 15 മിനിറ്റിനുശേഷം അവൾ മരിച്ചു. ഇത് എങ്ങനെ സംഭവിച്ചു? അവൻ അതിനുമാത്രം എന്തായിരിക്കും പറഞ്ഞത്? അവൻ എന്താണ് ചെയ്തത്? സൃഷ്ടിയുടെ അമ്മാവൻ വിവേക് ​​തുലി പറഞ്ഞു.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് സുഹൃത്തായ ആദിത്യയെ അറസ്റ്റ് ചെയ്തത്.ആദിത്യ യുവതിയെ സ്ഥിരമായി  മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും യുവതിയിൽ നിന്നും പണം തട്ടിയിരുന്നെന്നും കുടുംബം ആരോപിച്ചു.



deshabhimani section

Related News

0 comments
Sort by

Home