13 December Friday

മലയാള ഭാഷ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി: ഷമ മുഹമ്മദിനെ വാട്സ് ആപ് ഗ്രൂപ്പില്‍ നിന്നും നീക്കി

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024

കൊച്ചി> എഐസിസി വക്താവ് ഷമ മുഹമ്മദിനെ വാട്സ് ആപ് ഗ്രൂപ്പില്‍ നിന്നും നീക്കി കെപിസിസി മീഡിയ സെല്‍. കെപിസിസി മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ദീപ്തി മേരി വര്‍ഗീസാണ് ഷമയെ റിമൂവ് ചെയ്തത്.

മലയാള ഭാഷയില്‍ ഷമയ്ക്കുള്ള പരിമിതി മൂലം പാര്‍ട്ടിക്ക് അവമതിപ്പുണ്ടായെന്നും നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് നടപടിയെന്നുമാണ് ദീപ്തി പറയുന്നത്.കെപിസിസി മാധ്യമ സെല്ലിനെ അറിയിക്കാതെ മലയാള മാധ്യമങ്ങളില്‍ ഷമ ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും ഇതാണ് നടപടിക്ക് കാരണമെന്നും ദീപ്തി പറഞ്ഞു.

ദീപ്തിക്കെതിരെ പരാതിയുമായി ഷമ ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ട്.ആറു മാസം മുമ്പ് ഷമയെ സമാന രീതിയില്‍ വാട്സ് ആപ് ഗ്രൂപ്പില്‍ നിന്ന് നീക്കിയിരുന്നു. അന്ന് കെ.സുധാകരന്‍ ഇടപെട്ടാണ് വീണ്ടും ചേര്‍ത്തത്.

എഐസിസി വക്താവായത് കൊണ്ടു തന്നെ പ്രാദേശിക മാധ്യമങ്ങളുടെ ചര്‍ച്ചകളില്‍ ഷമ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നാണ് ദീപ്തിയുടെ പ്രതികരണം.











 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top