Deshabhimani

സ്‌ത്രീസുരക്ഷ : 30ന്‌ ഡൽഹിയിൽ എസ്‌എഫ്‌ഐ പന്തംകൊളുത്തി പ്രകടനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 01:57 AM | 0 min read


ന്യൂഡൽഹി
കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിന്‌ ഉത്തരവാദികളായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ 30ന്‌ ഡൽഹി സർവകലാശാലയിൽ പന്തംകൊളുത്തി പ്രകടനം നടത്തും.

എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരമാണ്‌ പ്രകടനം. ക്യാമ്പസുകളിലും പെൺകുട്ടികൾക്ക്‌ അരക്ഷിതാവസ്ഥയാണെന്നും പരാതി നൽകിയാലും നടപടിയില്ലെന്നും എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ സൂരജ്‌ ഇളമൺ, സെക്രട്ടറി ഐഷി ഘോഷ്‌ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home