16 October Saturday

പോണ്ടിച്ചേരി സർവകലാശാല ക്യാമ്പസ് ഉടൻ തുറക്കണം: എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

പോണ്ടിച്ചേരി > കോവിഡിനെ തുടർന്ന് അടച്ച പോണ്ടിച്ചേരി സർവകലാശാല ക്യാമ്പസ് ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ക്യാമ്പസ്‌ തുറക്കണമെന്നാവശ്യപ്പെട്ട്‌ സർവകലാശാല കൗൺസിൽ നൽകിയ പരാതിയിൽ അധികൃതർ  നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ്‌ എസ്ഐഫ്‌ഐ പ്രതിഷേധിച്ചത്‌. 

എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ജയപ്രകാശ് സമരം ഉദ്ഘാടനം ചെയ്‌തു. തമിഴ്‌നാട്ടിൽ സ്‌കൂ‌ളുകളടക്കം തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ സർവകലാശാല ക്യാമ്പസ് അടഞ്ഞു കിടക്കുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മറ്റു സർവകലാശാലകൾ തുറന്ന പ്രവർത്തിച്ചു തുടങ്ങിരിക്കുന്നു. സർവകലാശാല അടച്ചിട്ടിരിക്കുമ്പോഴും  വിദ്യാർഥികളിൽനിന്ന്  ഇളവ് പോലുമില്ലാതെ ഫീസ് വാങ്ങുന്നത് അന്യായമാണെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ പോണ്ടിച്ചേരി സർവകലാശാല യൂണിറ്റ് സെക്രട്ടറി ഫൈസൽബന്ന അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top