17 September Tuesday

രണ സ്‌മരണകളിൽ നേതൃസംഗമം; എസ്‌എഫ്‌ഐ 50–-ാം വാർഷികാഘോഷത്തിന്‌ തുടക്കം

സ്വന്തം ലേഖകൻUpdated: Sunday Aug 18, 2019

കൊൽക്കത്ത > എസ്‌എഫ്‌ഐ രൂപീകരണത്തിന്റെ 50–-ാം വാർഷികാഘോഷങ്ങൾക്ക്‌ പശ്‌ചിമബംഗാളിലെ ഡംഡമിൽ ഉജ്വലതുടക്കം. കനത്തമഴ അവഗണിച്ചെത്തിയ നൂറുകണക്കിന്‌ വിദ്യാർഥികൾ രണ്ട്‌ റാലിയിൽ അണിനിരന്നു. രബീന്ദ്രഭവനിൽ നടന്ന സമ്മേളനത്തിൽ ആദ്യകാലനേതാക്കളടക്കം നിരവധിപേർ പങ്കെടുത്തു.
1970ൽ ഡംഡമിൽ ചേർന്ന വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥിസംഘടനകളുടെ കോ ഓർഡിനേഷൻ കമ്മിറ്റി യോഗമാണ്‌ അതേവർഷം തിരുവനന്തപുരത്ത്‌ എസ്‌എഫ്‌ഐയുടെ പ്രഥമസമ്മേളനം സംഘടിപ്പിക്കാൻ സുപ്രധാനതീരുമാനിച്ചത്‌.

വിവിധ കാലഘട്ടങ്ങളിൽ എസ്‌എഫ്‌ഐയെ നയിച്ചവരുടെയും നിലവിലെ ഭാരവാഹികളുടെയും സംഗമവേദിയായി അഞ്ച്‌ പതിറ്റാണ്ടുകൾക്കിപ്പുറം ഡംഡം. ആദ്യ ജനറൽസെക്രട്ടറി ബിമൻബോസ്‌ അടക്കം ചടങ്ങിനെത്തി. മുൻ അഖിലേന്ത്യാ ഭാരവാഹികളായ എം എ ബേബി, നേപ്പാൾദേവ്‌ ഭട്ടാചാര്യ, സുജൻചക്രവർത്തി, നീലോൽപൽ ബസു, കെ എൻ ബാലഗോപാൽ, സമിക്‌ ലാഹിരി, കല്ലോൽറായ്‌ തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവച്ചു.


അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു അധ്യക്ഷനായി. ജനറൽസെക്രട്ടറി മയൂഖ്‌ബിശ്വാസ്‌ ആമുഖപ്രഭാഷണം നടത്തി. രക്തസാക്ഷികളായ സൈഫുദീൻമൊല്ലയുടെ സഹോദരനും ജിൽഫയ്‌ മല്ലിക്കിന്റെ മരുമകനും പങ്കെടുത്തത്‌ ആവേശമായി. ബംഗാളിലെ മുൻ വിദ്യാർഥി നേതാക്കളുടെ പ്രകടനവും എസ്‌എഫ്‌ഐ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പ്രദർശനവുമുണ്ടായി. ബംഗാളി സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെയായിരുന്നു സമ്മേളനം ആരംഭിച്ചത്‌. ഒന്നരവർഷം നീളുന്ന ആഘോഷ പരിപാടികൾക്കാണ്‌ തുടക്കമായത്‌.


പ്രധാന വാർത്തകൾ
 Top