12 November Tuesday

തെലങ്കാനയിൽ ബസ്‌ ജീവനക്കാരുടെ സമരത്തിന്‌ പിന്തുണയുമായി എസ്‌എഫ്‌ഐ റാലി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

കുകട്‌പള്ളി > തെലങ്കാനയിൽ ബസ്‌ ജീവനക്കാരുടെ സമരത്തിന്‌ പിന്തണയുമായി എസ്‌എഫ്‌ഐ. ഒഴിവുകള്‍ നികത്തണമെന്നും ടിഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ മേഖലയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. 50000 ത്തിൽ അധികം ജീവനക്കാരാണ്‌ സമരത്തിൽ പങ്കെടുക്കുന്നത്‌.

ജീവനക്കാർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ നടത്തിയ റാലിയിൽ നൂറുകണക്കിന്‌ വിദ്യാർഥികൾ പങ്കെടുത്തു. പ്രശാന്ത്‌ നഗർ ബസ്‌ സ്‌റ്റേഷനിൽ നിന്നാരംഭിച്ച റാലി മൂസാപേട്ട്‌ ബസ്‌സ്‌റ്റാൻഡിൽ അവസാനിച്ചു.

തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (ടിഎസ്ആര്‍ടിസി) സർക്കാരിൽ ലയിപ്പിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ പതുമൂന്ന്‌ ദിവസമായി ജീവനക്കാർ സമരം ചെയ്യുകയാണ്. അതേസമയം, സര്‍ക്കാറിനെതിരെ സമരം ചെയ്ത 48000 സമരക്കാരെ പുറത്താക്കി പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നീക്കവുമായി മുന്നോട്ടു പോവുകയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. സമരത്തിൽ ജീവനക്കാർക്ക്‌ പൂർണപിന്തുണ നൽകുമെന്നും സമരം അവസാനിക്കുന്നവരെ ഒപ്പമുണ്ടാകുമെന്നും എസ്‌എഫ്‌ഐ മെഡ്‌ച്ചൽ ‐ മൽകജ്‌ഗിരി ജില്ലാ പ്രസിഡന്റ്‌ എം സായ്‌ കിരൺ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top