Deshabhimani

ബിഹാറിൽ നഴ്സിന് നേരെ ലൈം​ഗികാതിക്രമം: ഡോക്ടറും സഹായിയും പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 01:55 PM | 0 min read

പട്ന > ബിഹാറിലെ സമാസ്തിപൂർ ജില്ലയിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സിന് നേരെ ലൈം​ഗികാതിക്രമം. ആശുപത്രിയിലെ ഡോക്ടറുൾപ്പെടെയുള്ള നാലം​ഗ സംഘമാണ് നഴ്സിനെ അക്രമിക്കാൻ ശ്രമിച്ചത്. അക്രമികളെ ബ്ലേഡ്കൊണ്ട് പരിക്കേൽപ്പിച്ച് നഴ്സ് രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി മുസ്രിഘരാരി പ്രദേശത്തെ സ്വകാര്യ ആശുപത്രിക്കുള്ളിൽ ഡോക്ടറും രണ്ട് കൂട്ടാളികളും ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് ഇരയുടെ മൊഴി. മുസ്രിഘരാരി സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഡോക്ടറെയും രണ്ട് സഹായികളേയും സമാസ്തിപൂർ പൊലീസ് അറസ്റ്റ് ചെയ്തു.

സ്വയരക്ഷയ്ക്കായി ഡോക്ടറുടെ സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് കൊണ്ട് പരിക്കേൽപ്പിച്ച് നഴ്സ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിക്ക് പുറത്തെത്തി 112 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്ക് ഡയൽ ചെയ്ത് വിവരം അറിയിച്ചതായി സമസ്തിപൂർ (സദർ) സബ് ഡിവിഷണൽ പോലീസ് ഓഫീസർ (SDPO) സഞ്ജയ് കുമാർ പാണ്ഡെ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home