13 June Sunday

ബ്രിട്ടനില്‍ വൻനിക്ഷേപത്തിന്‌ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021


ന്യൂഡൽഹി
കോവിഡ്‌ വാക്‌സിൻ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും ഉയർന്ന വിലയ്‌ക്ക്‌ വിൽക്കുന്ന സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ യുകെയിൽ 30 കോടി യുഎസ്‌ ഡോളറിന്റെ നിക്ഷേപം നടത്തും. വാക്‌സിൻ–- മരുന്നുനിർമാണ മേഖലയിലാണ്‌ പുതിയ നിക്ഷേപം. ഇരുരാജ്യവുമായുള്ള പ്രധാനമന്ത്രിതല വെർച്വൽ ഉച്ചകോടിക്ക്‌ മുമ്പായി ബ്രിട്ടീഷ്‌ പ്രധാനമന്ത്രി കാര്യാലയമാണ്‌ ഈ വിവരം പുറത്തുവിട്ടത്‌. ഇന്ത്യയിൽ നിന്നുള്ള 20 കമ്പനി ആരോഗ്യം, ബയോടെക്, സോഫ്‌റ്റ്‌വെയർ എന്നീ മേഖലകളിലായി 100 കോടി പൗണ്ടിന്റെ നിക്ഷേപം നടത്തുമെന്നും ബ്രിട്ടൻ അറിയിച്ചു. 6500 തൊഴിലവസരം സൃഷ്ടിക്കപ്പെടും.

യുകെയിൽ വൻനിക്ഷേപം നടത്തുന്നതിനൊപ്പം ഒറ്റ ഡോസ്‌ നേസൽ  വാക്‌സിന്റെ ഒന്നാം ഘട്ട ട്രയലിനും ഇൻസ്‌റ്റിറ്റ്യൂട്ട്‌ തുടക്കമിട്ടു. കൊഡാജനിക്‌സുമായി ചേർന്നാണ്‌ പുതിയ പരീക്ഷണം. പുതിയൊരു സെയിൽ ഓഫീസ്‌ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ബ്രിട്ടനിൽ തുറക്കും. ഗവേഷണ–- വികസന പ്രവർത്തനങ്ങളും ക്ലിനിക്കൽ ട്രയലുകളുമാണ്‌ നടത്തുക. സിറം നിക്ഷേപം മഹാമാരികളെ ചെറുക്കാൻ ബ്രിട്ടനെയും ലോകത്തെയും സഹായിക്കുമെന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി കാര്യാലയം അറിയിച്ചു. സിറത്തിന്‌ പുറമെ സ്‌റ്റെർലൈറ്റ്‌, വിപ്രോ തുടങ്ങിയ കമ്പനികളും നിക്ഷേപം നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top