പുണെ > സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്സിന് ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കുമെന്നും വാക്സിന് അടിയന്തര ലൈസന്‍സ് ലഭ്യമാക്കാന്‍ ശ്രമം നടത്തിവരികയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി. ഓക്സ്ഫഡ് വാക്സിന് നിര്‍മാണത്തിന് തയ്യാറെടുക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തിയതിനു ശേഷമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. ആദാര്‍ പൂനാവാല ഇക്കാര്യം പറഞ്ഞത്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന ഓക്സഫഡ് വാക്സിന്റെ സവിശേഷതകള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചതായി പൂനാവാല പറഞ്ഞു. വാക്സിന് വിതരണം സംബന്ധിച്ചും അദ്ദേഹവുമായി സംസാരിച്ചു. ഇന്ത്യയിലായിരിക്കും വാക്സിന് ആദ്യം വിതരണം നടത്തുക. പിന്നീടായിരിക്കും മറ്റു രാജ്യങ്ങളില്‍ വിതരണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..