19 January Sunday

ദുഷ്യന്ത്‌ ദവെ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്‌

സ്വന്തം ലേഖകൻUpdated: Thursday Dec 12, 2019

ന്യൂഡൽഹി > മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത്‌ ദവെയെ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുത്തു.  ദവെയ്‌ക്ക്‌ 850 വോട്ട്‌ ലഭിച്ചപ്പോൾ മുഖ്യഎതിരാളി വികാസ്‌സിങ്ങിന്‌ 699 വോട്ട്‌ ലഭിച്ചു. 2014ലും 2015ലും ഈ സ്ഥാനം വഹിച്ചിട്ടുണ്ട്. അഡ്വ. കൈലാഷ്‌ വാസുദേവ്‌ ആണ് വൈസ്‌പ്രസിഡന്റ്‌.


പ്രധാന വാർത്തകൾ
 Top