14 October Monday

പേടിഎം സിഇഒയ്ക്കും ബോർഡ് അംഗങ്ങൾക്കും സെബിയുടെ കാരണം കാണിക്കൽ നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

ന്യൂഡൽഹി > പേടിഎം സിഇഒയ്ക്കും ബോർഡ് അം​ഗങ്ങൾക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സിചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). പേടിഎം സിഇഒ വിജയ് ശേഖർ ശർമ, മറ്റ് ബോർഡ് അം​ഗങ്ങൾ എന്നിവർക്കാണ് സെബി നോട്ടീസയച്ചത്. ഇതേത്തുടർന്ന് പേടിഎമ്മിന്റെ ഓഹരി വില വിപണിയിൽ 9 ശതമാനം ഇടിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2021 നവംബറിൽ ഇനിഷ്യൽ പബ്ലിക് ഓഫറിങ് (ഐപിഒ) ഇഷ്യു ചെയ്തപ്പോൾ തെറ്റായ വസ്തുതകൾ നൽകിയെന്നാണ് പേടിഎമ്മിനെതിരെയുള്ള ആരോപണം. പേടിഎം പേയ്‌മെന്റ് ബാങ്കിനെക്കുറിച്ച് ആർബിഐ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സെബിയുടെ നോട്ടീസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top