14 December Saturday

കശ്‌മീരിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന്‌ സുരക്ഷാസേന

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

ജമ്മുകശ്‌മീർ> ജമ്മുകശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു.  കേഷ്വാനിലെയും സമീപ പ്രദേശങ്ങളിലെയും നിബിഡ വനങ്ങളിലാണ്‌ സുരക്ഷാ സേന തിരച്ചിൽ നടത്തുന്നത്‌.

കഴിഞ്ഞ വ്യാഴാഴ്ച രണ്ട് വില്ലേജ് ഡിഫൻസ് ഗാർഡുകളെ (വിഡിജി) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഭീകരർക്കായാണ്‌ സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നത്‌.
കൊലപാതകത്തിന് ഉത്തരവാദികളായ  ഭീകരർ ഇപ്പോഴും പ്രദേശത്ത് ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അവരെ കണ്ടെത്തുകയാണ്‌ ലക്ഷ്യമെന്നും സേനയറിയിച്ചു.

കിഷ്ത്വാർ മേഖലയിൽ നിന്ന്  വ്യാഴാഴ്ച വൈകിട്ട് വിഡിജിമാരായ നസീർ അഹമ്മദ്, കുൽദീപ് കുമാർ എന്നിവരെ ഭീകരർ തട്ടിക്കൊണ്ടുപോയി സമീപത്തെ കുന്ത്വാര വനത്തിൽ വച്ച്‌ വെടിവച്ചു കൊല്ലുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top