07 October Monday

ഡൽഹി വെള്ളക്കെട്ട്: സ്കൂൾ ബസിൽ കുടുങ്ങിയ കുട്ടികളെ രക്ഷപെടുത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

ഡൽഹി > ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ഡൽഹി മിൻ്റോ പാലത്തിൻ്റെ അടിപ്പാതയിൽ കുടുങ്ങിയ സ്കൂൾ ബസിൽ നിന്ന് മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഓട്ടോറിക്ഷയും അടിപ്പാതയിൽ കുടുങ്ങിയിട്ടുണ്ട്.
 
ചൊവ്വാഴ്ച പുലർച്ചെ പെയ്ത മഴയിൽ നഗരത്തിൻ്റെ പല ഭാഗങ്ങളും വെള്ളത്തിലാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. രക്ഷാപ്രവർത്തനം ശരിയായി നടക്കുന്നതിനാൽ ആളുകൾക്ക് വലിയ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. വെള്ളം പമ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്.

മഴ ശക്തമായാൽ മിന്റോ പാലത്തിൻമേൽ വെള്ളക്കെട്ടും അപകടങ്ങളും പതിവാണ്. 2020 ജൂലൈയിൽ അടിപ്പാതയിൽ മിനി ട്രക്ക് കുടുങ്ങി ഒരാൾ മുങ്ങിമരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top