Deshabhimani

നീറ്റ് യുജി: പരീക്ഷാകേന്ദ്രങ്ങളുടെ അടിസ്ഥാനത്തിൽ ഫലം പ്രസിദ്ധീകരിക്കാൻ എൻടിഎയോട് സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 05:40 PM | 0 min read

ന്യൂഡൽഹി
നീറ്റ്‌ യുജി പരീക്ഷയുടെ വിശ്വാസ്യത നഷ്ടമായെന്ന്‌ തെളിഞ്ഞാലേ പുനഃപരീക്ഷയ്‌ക്ക്‌ ഉത്തരവിടാനാകൂ എന്ന്‌ സുപ്രീംകോടതി. ചോദ്യപേപ്പർ ചോർച്ച ഉൾപ്പടെയുള്ള ക്രമക്കേടിന്‌ പിന്നിൽ സംവിധാനത്തിന്റെ മൊത്തം വീഴ്‌ച്ചയുണ്ട്‌. 23 ലക്ഷം വിദ്യാർഥികൾ എഴുതിയ പരീക്ഷ വീണ്ടും നടത്താൻ ഉത്തരവിട്ടാൽ സാമൂഹ്യമായ പ്രത്യാഘാതം ഉണ്ടാകും. പരീക്ഷ തുടങ്ങുന്നതിന്‌ 45 മിനിറ്റ്‌ മുമ്പ്‌ മാത്രമാണ്‌ ചോദ്യപേപ്പർ ചോർന്നതെന്ന കേന്ദ്രസർക്കാരിന്റെയും എൻടിഎയുടെയും അവകാശവാദം വിശ്വസനീയമല്ല. ചോദ്യപേപ്പർ ചോർത്തി. ഉത്തരങ്ങൾ വിദ്യാർഥികൾക്ക്‌ കൈമാറി. ആ ഉത്തരങ്ങൾ എല്ലാം മനഃപാഠമാക്കി. ഇത്രയും കാര്യം 45 മിനിറ്റിനുള്ളിൽ സംഭവിച്ചുവെന്ന്‌ പറയുന്നത്‌ അവിശ്വസനീയമാണെന്നും കോടതി വിലയിരുത്തി.

പട്‌ന എയിംസിലെ 
4 വിദ്യാർഥികൾ 
കസ്‌റ്റഡിയിൽ
നീറ്റ്‌ യുജി ചോദ്യപേപ്പർ ചോർത്തിയ സംഘവുമായി ബന്ധമുള്ളണ്ടെന്ന സംശയത്തിൽ പട്‌ന എയിംസിലെ നാല്‌ എംബിബിഎസ്‌ വിദ്യാർഥികളെ സിബിഐ കസ്‌റ്റഡിയിലെടുത്തു. മൂന്നാം വർഷ വിദ്യാർഥികളായ ചന്ദൻസിങ്ങ്‌, രാഹുൽ ആനന്ദ്‌, കുമാർഷാനു, ഒന്നാം വർഷവിദ്യാർഥി കരൺ ജെയിൻ എന്നിവരെയാണ്‌ കസ്‌റ്റഡിയിൽ എടുത്തത്‌. ചോർത്തിയ നീറ്റ്‌ ചോദ്യപേപ്പറുകളിലെ ചോദ്യങ്ങൾക്ക്‌ ഉത്തരം എഴുതി നൽകിയത്‌ പട്‌നാ എയിംസിലെ എംബിബിഎസ്‌ വിദ്യാർഥികളാണെന്ന്‌ വിവരം ലഭിച്ചിരുന്നു. വിദ്യാർഥികളുടെ ഫോൺ, ലാപ്‌ടോപ്പ്‌ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്‌. കഴിഞ്ഞദിവസം ജാർഖണ്ഡിലെ ഹസാരിബാഗിലെ കേന്ദ്രത്തിൽ നിന്നും നീറ്റ്‌ ചോദ്യപേപ്പർ ചോർത്തിയ രണ്ട്‌ പേരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.



deshabhimani section

Related News

0 comments
Sort by

Home