20 April Saturday

മൂന്ന‌് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ‌്ജിമാരായി നിയമിക്കാമെന്ന‌് സുപ്രീം കോടതി കൊളീജിയം ശുപാർശ

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

ന്യൂഡൽഹി> മൂന്ന‌് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ‌്ജിമാരായി ഉയർത്താമെന്ന‌് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ‌്തു. അഭിഭാഷകരായ സി എസ‌് ഡയസ‌്, സി പി മുഹമദ‌് നിയാസ‌്, പോൾ കെ കെ എന്നിവരെ ജഡ‌്ജിമാരായി ഉയർത്താമെന്ന‌് സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ കൊളീജിയമാണ‌് ശുപാർശ ചെയ്തത‌്.

മൂന്ന‌് അഭിഭാഷകരെയും ജ‌ഡ‌്ജിമാരായി ഉയർത്താമെന്ന‌് ഹൈക്കോടതി കൊളീജിയം ഏപ്രിൽ 18 ന‌് സുപ്രീംകോടതി കൊളീജിയത്തോട‌് ശുപാർശ ചെയ‌്തിരുന്നു. അഭിഭാഷകരുടെ ഔദ്യോഗിക രേഖകളും അനുഭവപരിചയവും പരിശോധിച്ചശേഷം സുപ്രീംകോടതി കൊളീജിയത്തിൽ അംഗങ്ങളായ ജഡ‌്ജിമാർ  അവരുമായി അഭിമുഖവും നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ‌് ഇവരെ ഹൈക്കോടതി ജഡ‌്ജിമാരായി ഉയർത്താമെന്ന തീരുമാനമെടുത്തത‌്. സുപ്രീംകോടതി കൊളീജിയം ശുപാർശ നിയമമന്ത്രാലയംകൂടി അംഗീകരിച്ചാൽ രാഷ്ട്രപതി നിയമനം അംഗീകരിച്ച‌് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top