12 November Tuesday

സവർക്കറെ പ്രകീർത്തിച്ച്‌ കോൺഗ്രസ്‌ വക്താവ്‌ അഭിഷേക്‌ സിങ്‌വി

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

ന്യൂഡൽഹി
സ്വാതന്ത്ര്യസമരത്തിൽ വി ഡി സവർക്കർ നിർണായക പങ്ക്‌ വഹിച്ചിട്ടുണ്ടെന്ന്‌ കോൺഗ്രസ്‌ വക്താവ്‌ അഭിഷേക്‌ സിങ്‌വി. ഹിന്ദുത്വ ആശയത്തിന്റെ ഉപജ്ഞാതാവായ സവർക്കർക്ക്‌ ഭാരത രത്‌ന നൽകാൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ്‌ കോൺഗ്രസ്‌ വക്താവിന്റെ പ്രതികരണം. സവർക്കറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച്‌ മതിപ്പാണെന്ന്‌ മുൻപ്രധാനമന്ത്രി മൻമോഹൻസിങ്‌ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.ഇതേ നിലപാട് സിങ്‌വി ആവർത്തിച്ചു. സവർക്കറുടെ ആശയങ്ങളെ അനുകൂലിക്കുന്നില്ലെങ്കിലും അദ്ദേഹം രാജ്യത്തിനുവേണ്ടി ജയിലിൽപോയ വ്യക്തിയാണെന്ന്‌ സിങ്‌വി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top