20 November Wednesday

സവർക്കർക്ക്‌ ഭാരതരത്‌ന: പിന്തുണച്ച്‌ അമിത്‌ ഷാ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

ന്യൂഡൽഹി
സംഘപരിവാർ സ്ഥാപകനേതാവ്‌ വിനായക്‌ ദാമോദർ സവർക്കർക്ക്‌ ഭാരതരത്‌ന സമ്മാനിക്കാനുള്ള നീക്കത്തെ പിന്തുണച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ. സവർക്കർക്ക്‌ ഭാരതരത്‌ന നൽകുന്നതിനെ എതിർക്കുന്നവർ ദേശീയ വികാരത്തെയാണ്‌ ചോദ്യംചെയ്യുന്നതെന്ന്‌ ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിൽ അമിത്‌ ഷാ പറഞ്ഞു.

മഹാരാഷ്ട്ര ബിജെപി പ്രകടനപത്രികയിൽ സവർക്കർക്ക്‌ ഭാരതരത്‌ന നൽകുമെന്ന്‌ വാഗ്‌ദാനം നൽകിയതിനു പിന്നാലെയാണ്‌ അമിത്‌ ഷായുടെ വിശദീകരണം.

സവർക്കർ യഥാർഥ സ്വാതന്ത്ര്യസമര സേനാനിയായിരുന്നെന്നും അദ്ദേഹത്തെപ്പോലെ രാജ്യത്തിനുവേണ്ടി പീഡനം സഹിച്ചവർ അധികംപേരില്ലെന്നും അമിത്‌ ഷാ അവകാശപ്പെട്ടു. ബ്രിട്ടീഷുകാർക്ക്‌ മാപ്പെഴുതിക്കൊടുത്ത്‌ ആന്തമാൻ ജയിലിൽനിന്ന്‌ മോചനം നേടിയ സവർക്കർ മഹാത്മാഗാന്ധി വധത്തിന്റെ ഗൂഢാലോചനക്കേസിൽ പ്രതിയായിരുന്നു.


പ്രധാന വാർത്തകൾ
 Top