26 March Tuesday

പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് സൗദി കിരീടാവകാശി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

ന്യൂഡല്‍ഹി > പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യയും സൗദിയും സംയുക്തപ്രസ്‌താവന പുറത്തിറക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഡല്‍ഹിയില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്‌താവനായിലാണ് പുല്‍വാമ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി അറിയിച്ചത്.

ഇന്ത്യ-സൗദി കൂടിക്കാ‌ഴ്‌ചയില്‍ പുല്‍വാമ ആക്രമണത്തിലെ പാകിസ്‌താന്റെ പങ്ക് വ്യക്തമായി ചര്‍ച്ച ചെയ്‌തെന്നും യുഎന്‍ തീവ്രവാദ പട്ടികയെ സംബന്ധിച്ചും കൂടിക്കാഴ്‌ചയില്‍ സംസാരിച്ചെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയുമായി സഹകരിക്കുമെന്നും സൗദിയുടെ ഇന്റലിജന്‍സ് വിവരങ്ങളടക്കം ഇന്ത്യയുമായി പങ്കുവെയ്‌ക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കൂടിക്കാഴ്‌ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ച് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. ഇന്ത്യയ്‌ക്കുള്ള ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി ഉയര്‍ത്തുമെന്ന് ചര്‍ച്ചയില്‍ സൗദി ഉറപ്പ് നല്‍കി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top