19 January Tuesday

മഹാത്മഗാന്ധിയുടെ പ്രപൗത്രൻ കോവിഡിനിരയായി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 24, 2020


ജോഹന്നാസ്‌ബർഗ്‌
മഹാത്മാഗാന്ധിയുടെ പുത്രൻ മണിലാൽ ഗാന്ധിയുടെ ചെറുമകൻ കോവിഡിനിരയായി. ജോഹന്നാസ്‌ബർഗ്‌ സ്വദേശി സതീഷ്‌ ധുപേലിയയാണ്‌‌ (66) മരിച്ചത്‌. ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട്‌ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

സതീഷിന്റെ സഹോദരി ഉമയാണ്‌ മരണവിവരം പുറത്തുവിട്ടത്‌. ന്യുമോണിയ ബാധിതനായി ഒരുമാസമായി ചികിത്സയിലായിരുന്നു സതീഷ്‌. ആശുപത്രിയിൽനിന്ന്‌ കോവിഡ്‌ പിടിപെട്ടതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. കീർത്തി മേനോനാണ്‌ മറ്റൊരു സഹോദരി. ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറുമായി സതീഷ്‌ വിവിധ മാധ്യമസ്ഥാപനങ്ങളിൽ ജോലി നോക്കിയിരുന്നു. ഗാന്ധി ഡെവലപ്‌മെന്റ്‌ ട്രസ്റ്റ്‌ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. സതീഷിന്റെ മരണത്തിൽ വിവിധ മേഖലയിലെ പ്രമുഖർ അനുശോചിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top