08 August Saturday

ബോളിവുഡ്‌ നൃത്ത സംവിധായിക സരോജ്‌ഖാൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020


മുംബൈ> ബോളി വുഡിലെ പ്രശസ്‌ത നൃത്ത സംവിധായിക സരോജ്‌ ഖാൻ (71)അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന്‌ കുറച്ചു ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ്‌ പരിശോധനാഫലം നെഗറ്റീവ്‌ ആണ്‌.

നാലുപതിറ്റാണ്ട്‌ ബോളിവുഡ്‌ സിനിമകളിൽ നൃത്തസംവിധാനം ചെയ്‌തു. ദേശീയ അവാർഡടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌. മാധുരി  ദീക്ഷിത്‌ അഭിനയിച്ച തേസാബിലെ ഏക്‌  ദോ തീൻ , ഐശ്വര്യറായിയും മാധുരി ദീക്ഷിതുംചേർന്നുള്ള ദേവദാസിലെ ഡോലാ രെ ഡോലാ. കരീന കപൂറിന്റെ യേ ഇഷ്‌ക്‌ ഹായേ തുടങ്ങിയവ സരോജ്‌ഖാന്റെ ഹിറ്റുകളാണ്‌.

സോഹൻലാൽ ആണ്‌ ഭർത്താവ്‌, ഹമീദ്‌ ഖാൻ. ഹിന ഖാൻ, സുകന്യ ഖാൻ എന്നി്വർ മക്കളും


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top