12 August Wednesday

സമരചിത്രം ദുരുപയോഗം ചെയ്‌തും‌ സംഘപരിവാർ ; വ്യാജ‌ ട്വീറ്റ്‌ യെച്ചൂരി ട്വിറ്റർ തുടങ്ങുംമുമ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 25, 2020


ന്യൂഡൽഹി
മോഡി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളുടെ ചിത്രങ്ങൾ ദുരുപയോഗംചെയ്‌തും‌ സംഘപരിവാറിന്റെ കള്ളപ്രചാരണം. മോഡി സർക്കാരിനെതിരായ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി  ജനറൽസെക്രട്ടറി സീതാറാംയെച്ചൂരിയും ബൃന്ദ കാരാട്ടും നിൽക്കുന്ന ചിത്രങ്ങൾ മോർഫ്‌ ചെയ്‌ത്‌‌ ചൈനീസ്‌ അനുകൂല മുദ്രാവാക്യങ്ങളുള്ള പ്ലക്കാർഡുകൾ പകരംവയ്‌ക്കുകയായിരുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസിന്റെ അനന്തിരവൻ സഞ്‌ജയ്‌ ഫഡ്‌നാവിസ്‌ ഉൾപ്പടെയുള്ളവർ വ്യാജചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

ചൈനീസ്‌ പ്രസിഡന്റ് ഷീ ജിൻപിങ്ങിനെ യെച്ചൂരി ‘മൈ ബോസ്‌’ എന്ന്‌ വിശേഷിപ്പിക്കുന്ന വ്യാജട്വീറ്റുണ്ടാക്കി‌ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ചൈനീസ്‌ പ്രസിഡന്റുമായി ഹസ്‌തദാനം ചെയ്യുന്ന യെച്ചൂരിയുടെ ചിത്രംസഹിതമാണ്‌‌‌ വ്യാജ ട്വീറ്റ്‌ ഉണ്ടാക്കിയത്‌. ബിജെപി ജനറൽസെക്രട്ടറി എം ടി രമേശ്‌ ഉൾപ്പടെയുള്ളവർ ഇത്‌ പ്രചരിപ്പിച്ചു. 2015 ഒക്ടോബർ 29നാണ്‌ യെച്ചൂരി ഔദ്യോഗിക ട്വിറ്റർഅക്കൗണ്ട്‌ തുടങ്ങിയത്‌. എന്നാൽ, 2015 ഒക്ടോബർ 20 ആണ്‌ വ്യാജട്വീറ്റിലെ തീയതി. യെച്ചൂരി ട്വിറ്റർ അക്കൗണ്ട്‌ തുടങ്ങുന്നതിന്‌ ഒമ്പത്‌ ദിവസം മുമ്പുള്ള തീയതിയിൽ‌.

ഇന്ത്യ–- ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സിപിഐ എം നേതാക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറ്റായപ്രചാരണങ്ങൾ സജീവമാണ്‌‌. അസ്വസ്ഥരായ സംഘപരിവാർ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുള്ള നുണപ്രചാരണങ്ങളെ ആശ്രയിക്കുകയാണെന്നും വ്യാജപ്രചാരണങ്ങൾ കൈയോടെ പിടികൂടിയിട്ടും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാത്തത്‌ എന്തുകൊണ്ടാെണെന്നും ‌ സിപിഐ എം ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌ പേജിൽ പ്രതികരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top