29 November Monday

ഗുഡ്ഗാവിൽ നിസ്കാരം തടഞ്ഞ് സംഘപരിവാറുകാർ ; മുൻ ബിജെപി നേതാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021


ന്യൂഡൽഹി
ഹരിയാനയിലെ ഗുഡ്ഗാവിൽ സ്വകാര്യവസ്തുവില്‍ നടന്ന ഇസ്ലാമതവിശ്വാസികളുടെ പ്രാർഥന (നമാസ്) സംഘപരിവാറുകാർ ജയ്ശ്രീറാം വിളികളുമായെത്തി തടഞ്ഞു. ഗുഡ്ഗാവിലെ സെക്ടർ 12 എയിൽ നടന്ന നമാസാണ് ബജ്റം​ഗ്‌ദൾ, വിശ്വഹിന്ദു പരിഷത്ത് എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞത്. സംഘർഷത്തെ തുടർന്ന് വൻ പൊലീസ് സംഘത്തെ വിന്യസിച്ചു.

വർ​ഗീയപ്രസം​ഗം നടത്തിയതിന് മുൻ ബിജെപി നേതാവ് കുൽഭൂഷൺ ഭരദ്വാജിനെ അറസ്റ്റ് ചെയ്തു. -നിസ്കാരം ​ഗതാ​ഗതക്കുരുക്ക് ഉണ്ടാക്കുമെന്നുവെന്നാണ് ആരോപണം. വീടുകളിലോ പള്ളികളിലോ പ്രാർഥന നടത്തണമെന്നും പറഞ്ഞു. പൊലീസുകാർ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് സംഘപരിവാറുകാരെ തടഞ്ഞത്. പ്രാർഥന അനുവദിക്കില്ലെന്ന് ഉറപ്പുനൽകിയ ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top