14 December Saturday

45 കാരനായ കോണ്‍ഗ്രസ് നേതാവ് ജെഎന്‍യു സമരത്തിലെന്ന് സംഘപരിവാര്‍ വ്യാജ പ്രചരണം

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2019

ന്യൂഡല്‍ഹി> ഫീസ് വര്‍ധിപ്പിച്ചതടക്കം വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ജെഎന്‍യു വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം പൊളിക്കാന്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സംഘപരിവാര്‍. 45 കാരനായ കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ റാസ ഇപ്പോഴും ക്യാമ്പസില്‍ പഠിക്കുന്നുണ്ടെന്ന വ്യാജ വാര്‍ത്തയാണ് സംഘപരിവാര്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നത്.

 ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം വലിയ തോതിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ വിവിധ ഗ്രൂപ്പിലൂടെ ഷെയര്‍ ചെയ്യുന്നത്. എന്നാല്‍ ഇയാള്‍ 45 കാരനായ കോണ്‍ഗ്രസ് നേതാവല്ലെന്നും എംഎ ലിംഗ്വിസ്റ്റിക്‌സ് വിദ്യാര്‍ഥിയായ 23 കാരന്‍ ഷുബം ബോക്കാഡെയാണെന്നുള്ള വിവരം പുറത്തുവരികയായിരുന്നു.

താന്‍ നാഗ്പൂരില്‍ പഠിച്ച ശേഷം ജെഎന്‍യുവിലെത്തിയതാണെന്നും  ബൊക്കാഡെ പറഞ്ഞു. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നുള്ളത് കൊണ്ടാണ്  സമരത്തില്‍ പങ്കെടുത്തതെന്നും ബൊക്കാഡെ മാധ്യമങ്ങളോട് വ്യക്തമാക്കി.

 ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന ശക്തമായ സമരത്തെ പൊളിക്കുന്നതിനായി നിരവധി വ്യാജ പ്രചരണങ്ങളാണ് ഓരോ ദിവസവും സംഘപരിവാര്‍ ഗ്രൂപ്പുകളിലൂടെ പുറത്തെത്തുന്നത്. കോണ്ടം ഉപയോഗിച്ച് പെണ്‍കുട്ടി മുടി കെട്ടി സമരത്തിനെത്തി എന്ന പ്രചരണവും സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു

.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top