22 October Tuesday

സന്ദീപ്‌ പാണ്ഡെയെ വീണ്ടും തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

ലഖ്‌നൗ
കശ്‌മീർ വിഷയത്തിൽ പ്രതിഷേധിക്കാനൊരുങ്ങിയ മഗ്‌സാസെ പുരസ്‌കാര ജേതാവ്‌ സന്ദീപ്‌ പാണ്ഡെയെ വീണ്ടും വീട്ടിൽ തടഞ്ഞുവച്ചു. ഒരാഴ്‌ചയ്‌ക്കിടെ രണ്ടാംതവണയാണ്‌ അദ്ദേഹത്തെയും കുടുംബത്തെയും പൊലീസ്‌തടഞ്ഞുവയ്‌ക്കുന്നത്‌. 11ന്‌ ലക്‌നൗവിലെ ഹസ്രത്‌ഗഞ്ചിൽ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചതിനെ തുടർന്നാണ്‌ ആദ്യം തടഞ്ഞുവച്ചത്‌.  മാറ്റി വച്ച പരിപാടി നടക്കാനിരുന്ന ദിവസവും ഇത് ആവർത്തിച്ചു. വിവരം അറിഞ്ഞ്‌ വീട്ടു മുറ്റത്ത്‌ തടിച്ചുകൂടിയവർ അവിടെ പരിപാടി നടത്തി. അറസ്‌റ്റു ചെയ്‌തു നീക്കാനുള്ള വാഹനം വരും മുൻപേ മെഴുകുതിരിയും പ്ലക്കാർഡുകളുമേന്തിയ സംഘം വീട്ടിൽനിന്ന്‌ ഹസ്രത്‌ഗഞ്ചിലേക്ക്‌ മാർച്ച്‌ നടത്തി.
 


പ്രധാന വാർത്തകൾ
 Top