03 March Wednesday

സെയിൽ ഓഹരിവിൽപന വിനാശകരം: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021


ന്യൂഡൽഹി
സ്‌റ്റീൽ അതോറിറ്റി ഓഫ്‌ ഇന്ത്യ(സെയിൽ)യുടെ 10 ശതമാനം ഓഹരി കൂടി വിൽക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം വിനാശകരമെന്ന്‌ സിഐടിയു. രാജ്യതാൽപര്യത്തിന്‌ ഹാനികരമായ തീരുമാനം കോർപറേറ്റുകൾക്കു‌മാത്രം ഗുണം ചെയ്യും‌. സെയിലിന്റെ 25 ശതമാനം ഓഹരി ഇതിനകം വിവിധ സർക്കാരുകൾ വിറ്റു.

ഓഹരിമൂല്യം ഇടിഞ്ഞിരിക്കെ നടത്തുന്ന ഈ വിൽപന സെയിലിനെ കൂടുതൽ സാമ്പത്തികപ്രതിസന്ധിയിലേ‌ക്ക്‌ നയിക്കും. മഹാരത്‌ന കമ്പനിയെ ഘട്ടംഘട്ടമായി സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്‌. വിവേകശൂന്യമായ ഓഹരിവിൽപനയെയും സ്വകാര്യവൽക്കരണത്തെയും ട്രേഡ്‌ യൂണിയനുകൾ ഒന്നടങ്കം എതിർക്കുകയാണ്‌.

സർക്കാർ തീരുമാനം ചെറുത്തുതോൽപ്പിക്കാൻ തൊഴിലാളിവർഗം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്‌ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top