18 October Friday

അടൂരിനെതിരായ ഭീഷണി: അടിയന്തരാവസ്ഥയ്‌ക്ക്‌ സമാനസാഹചര്യം: സച്ചിദാനന്ദൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2019

ന്യൂഡൽഹി
അടിയന്തരാവസ്ഥയ്‌ക്ക്‌ സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് കവി കെ സച്ചിദാനന്ദൻ പറഞ്ഞു. യുഎപിഎ നിയമഭേദഗതിയിലൂടെ ഏത് വ്യക്തിയേയും തീവ്രവാദിയാക്കാൻ കേന്ദ്രസർക്കാരിന് കഴിയുന്നതാണ്‌ നിലവിലുള്ള സാഹചര്യം. അടൂർ ഗോപാലകൃഷ്ണനെതിരായ ഭീഷണി ജനാധിപത്യത്തിന്റെ നിഷേധമാണ്. സാഹിത്യ- സാംസ്‌കാരിക മേഖല ഇത്‌ ഞെട്ടലോടെയാണ് കേട്ടത്. രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുത ആശങ്കാജനകമാണെന്ന്‌ സച്ചിദാനന്ദൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു സച്ചിദാനന്ദൻ.

അടൂരിനെതിരായ ആക്രമണം ബൂദ്ധിശൂന്യതയും അസംബന്ധവുമാണെന്ന്‌ സംവിധായകൻ കുമാർ സാഹ്‌നി പറഞ്ഞു. സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഈ ഭീഷണി.
സമുദായത്തിനോ വ്യക്തികൾക്കോ എതിരായിരുന്നില്ല അടൂരിന്റെ വിമർശനമെന്നും അദ്ദേഹം പറഞ്ഞു.

അലെയ്‌ഡ ഗുവേരയുമായി കൂടിക്കാഴ്‌ച

അനശ്വര രക്തസാക്ഷി ചെഗുവേരയുടെ മകൾ അലെയ്‌ഡ ഗുവേരയുമായി സച്ചിദാനന്ദനും കുമാർ സാഹ്‌നിയും കൂടിക്കാഴ്‌ച നടത്തി. കേരള ഹൗസിൽ നടന്ന കൂടിക്കാഴ്‌ചയിൽ ചെഗുവേരയെക്കുറിച്ചുള്ള ഓർമകൾ അലെയ്‌ഡ പങ്കുവച്ചെന്ന്‌ സച്ചിദാനന്ദൻ പറഞ്ഞു. ഇരുരാജ്യങ്ങളുടെയും ഭൂപ്രകൃതിയിൽ ഒരുപാട്‌ സമാനതകളുണ്ടെന്ന്‌ അലെയ്‌ഡ പറഞ്ഞു. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബിയും ഒപ്പമുണ്ടായി.


പ്രധാന വാർത്തകൾ
 Top