09 August Sunday

സച്ചിൻ പൈലറ്റിനെ പുറത്താക്കി; 2 മന്ത്രിമാരും പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020


ജയ്‌പൂർ> സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും കോൺഗ്രസ്‌ നീക്കം ചെയ്തു. സച്ചിനൊപ്പം നിൽക്കുന്ന മന്ത്രിമാരായ വിശ്വേന്ദ്രസിങ്, രമേശ് മീണ എന്നിവരേയും മന്ത്രി സ്ഥാനത്തുനിന്നു നീക്കി. . മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയിൽ കൂടിയ പാർട്ടി നിയമസഭാ കക്ഷി യോഗത്തിനു ശേഷമാണ് തീരുമാനം-. ബിജെപിയുമായി ചേർന്ന് സച്ചിൻ ഗൂഢാലോചന നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു.

പിസിസി അധ്യക്ഷ സ്ഥാനത്തേക്കു പുതിയ ആളെ നിയമിച്ചതായി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല അറിയിച്ചു. ഗോവിന്ദ് സിങ് ദോത്സാരെയാണ് പുതിയ പിസിസി അധ്യക്ഷൻ. യൂത്ത് കോൺഗ്രസ്, സേവാദൾ സംസ്ഥാന അധ്യക്ഷന്മാരെയും നീക്കം ചെയ്‌തു. 

രാവിലെ ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ സച്ചിൻ പങ്കെടുത്തിരുന്നില്ല. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കേന്ദ്ര പ്രതിനിധികളായ അവിനാശ് പാണ്ഡെ, അജയ് മാക്കൻ എന്നിവരും നിയമസഭാ കക്ഷി യോഗത്തിൽ സന്നിഹിതരായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top