ന്യൂഡൽഹി
രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഇടഞ്ഞുനിൽക്കുന്ന മുൻ ഉപമുഖ്യന്ത്രി സച്ചിൻ പൈലറ്റ് കോൺഗ്രസിനെ പിളർത്തി പുതിയ പാർടി രൂപീകരിക്കുമോയെന്ന് ഇന്നറിയാം. സച്ചിൻ പൈലറ്റിന്റെ അച്ഛൻ രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനമായ ഞായറാഴ്‌ച പുതിയ പാർടി പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഞായറാഴ്‌ച ദൗസയിൽ നടക്കുന്ന പടുകൂറ്റൻ റാലിയിലായിരിക്കും പാർടി പ്രഖ്യാപനമെന്നാണ് സൂചന.
ദൗസ റാലിയിൽ ശക്തിപ്രകടനമാക്കി ഗെലോട്ടിനെയും ഹൈക്കമാൻഡിനെയും പരസ്യമായി വെല്ലുവിളിക്കലാണ് സച്ചിന്റെ പദ്ധതി.
ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ പഞ്ചാബ് മോഡൽ ദുരന്തം മുന്നിൽക്കണ്ട് കരുതലോടെയാണ് ഹൈക്കമാൻഡ് നീങ്ങുന്നത്. മുൻ ബിജെപി സർക്കാരിന്റെ അഴിമതികളിൽ അന്വേഷണം നടത്താൻ ഗെലോട്ട് തയ്യാറാകുന്നില്ലന്ന ആക്ഷേപമുന്നയിക്കുന്ന സച്ചിനെതിരെ അച്ചടക്ക നടപടിയും എടുക്കാനാകാത്ത അവസ്ഥയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..