17 January Friday

'വിശാല ബെഞ്ചിന്റെ തീരുമാനം വരുംവരെ കാത്തിരിക്കൂ, അക്രമം ആഗ്രഹിക്കുന്നില്ല' ; യുവതി പ്രവേശന ഹര്‍ജിയില്‍ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019

തിരുവനന്തപുരം> ശബരിമല യുവതി പ്രവേശന ഹര്‍ജിയില്‍ വിശാല ബെഞ്ചിന്റെ തീരുമാനം വരും വരെ കാത്തിരിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. രാജ്യത്ത് സ്‌ഫോടനാത്മകമായ സ്ഥിതിയാണ് നിലവിലുള്ളതെന്നും സ്ഥിതി വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

ബിന്ദു അമ്മിണി, രഹ്ന ഫാത്തിമ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളില്‍ കോടതി ഇടപെട്ടില്ല. ക്ഷമയോടെ കാത്തിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.  ബിന്ദു അമ്മിണിയുടെ സുരക്ഷ നീട്ടണമെന്നും  രഹ്ന ഫാത്തിമ സുരക്ഷ ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

യുവതിപ്രവേശനം സംബന്ധിച്ച വിഷയം പരിഗണിക്കാന്‍ വിശാല ബെഞ്ച് ഉടന്‍ രൂപീകരിക്കുമെന്നും കോടതി അറിയിച്ചു.നിലവില്‍ സ്ത്രീകളുടെ സംരക്ഷണം . സംബന്ധിച്ച് ഉത്തരവ് പുറപെടുവിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top