14 December Saturday

VIDEO: ശബരിമല വിധിയില്‍ വ്യക്തത വരുത്തണം; സിപിഐ എമ്മിനുള്ളത് കൃത്യമായ നിലപാട്: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019

ന്യൂഡല്‍ഹി> സ്ത്രീ-പുരുഷ സമത്വമെന്നതാണ് സിപിഐ എം നിലപാടെന്നും ശബരിമല കേസില്‍ കൃത്യമായ വിധിയിലേയ്ക്ക്  സുപ്രീംകോടതി എത്രയും വേഗം എത്തിച്ചേരണമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ശബരിമല കേസില്‍, 2018 ലെ വിധി പുനപരിശോധിക്കുന്നതിന് പകരം, മറ്റ് മതങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും എത്തരത്തില്‍ ഭരണഘടനയുമായി ഒത്തുപോകുന്നുവെന്നും, അതിനായി ഏഴംഗ ഭരണഘടനാ ബെഞ്ച്  വേണമെന്നുമാവശ്യപ്പെടുകയുമാണുണ്ടായത്‌.

വിധിയില്‍ ചോദ്യങ്ങളുയരുകയാണ്‌. കേസില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍  ഇപ്പോള്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു. 

ബാബറി മസ്ജിദ് തകര്‍ത്ത കേസ് രാജ്യത്ത് സജീവമായി നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷമാകുന്നു.  എല്‍കെ അദ്വാനി, മുരളി മനോഹര്‍  ജോഷി, കല്യാണ്‍ സിംഗ് എന്നീ പ്രമുഖ നേതാക്കളെല്ലാം ആ കേസില്‍ ഉള്‍പ്പെട്ടിരുന്നു.

മസ്ജിദ് തകര്‍ത്തത് നിയമലംഘനമാണെന്നാണ് നിതീപീഠം പറഞ്ഞിരിക്കുന്നത്. എന്നാല്‍ ആ കേസില്‍ എങ്ങനെയാണ് നീതി നടപ്പാക്കപ്പെട്ടത്. അതില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്നും യെച്ചുരി ചോദിച്ചു.

നിലവിലെ വിധി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍  കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നതിന് തടസമാകരുതെന്നും അദ്ദേഹം പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top