17 January Friday

നീതി നടപ്പാക്കുന്നത്‌ പ്രതികാരത്തിന്‌ വേണ്ടിയല്ല; പ്രതികളെ വെടിവച്ചുകൊന്നതിനെതിരെ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

ന്യൂഡൽഹി >  ഹൈദരാബാദിൽ പ്രതികളെ വെടിവച്ചുകൊന്നതിനെതിരെ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡേ. നീതി എല്ലാനടപടിക്രമങ്ങളും പാലിച്ചാണ്‌ നടപ്പിലാക്കേണ്ടത്‌. അത്‌ ഒരിക്കലും ഒരു പ്രതികാരമല്ല. നീതി പ്രതികാരമാകുമ്പോൾ അതിന്റെ സ്വഭാവംതന്നെ മാറുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന ഒരു പരിപാടിക്കിടെയാണ്‌ ചീഫ്‌ ജസ്റ്റിസ്‌ പൊലീസ്‌ നടപടിയെ വിമർശിച്ചത്‌.

 ഹൈദരബാദ്‌ സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം  ആവശ്യപ്പെട്ടുകൊണ്ടുള്ള രണ്ട്‌ ഹർജികൾ സുപ്രീംകോടതിയിലെത്തി. ഹർജി തിങ്കളാഴ്‌ച പരിഗണിക്കാനിടയുണ്ട്‌.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top