13 December Friday

മുസ്ലിം നേതാക്കളുമായി ആർഎസ്‌എസിന്റെ ചർച്ച

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019

ന്യൂഡൽഹി >  അയോധ്യാ ഭൂമിതർക്ക കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ ആർഎസ്‌എസ്‌ മുസ്ലിം സംഘടനാ നേതാക്കളുമായി ചർച്ച നടത്തി. കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുഖ്‌താർ അബ്ബാസ്‌ നഖ്‌വിയുടെ സാന്നിധ്യത്തില്‍ ആർഎസ്‌എസ്‌ നേതാക്കളായ കൃഷ്‌ണഗോപാൽ, രാംലാൽ, മുൻകേന്ദ്രമന്ത്രി ഷാനവാസ്‌ ഹുസൈൻ  തുടങ്ങിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കോടതിവിധി എന്തായാലും എല്ലാവരും അംഗീകരിക്കണമെന്ന് ആർഎസ്‌എസ്‌ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top