കൊൽക്കത്ത > ആർഎസ്പി ദേശീയ ജനറൽ സെക്രട്ടറി ക്ഷിതി ഗോസ്വാമി അന്തരിച്ചു.77 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ബംഗാളിൽ ദീർഘകാലം ജലസേചന- പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. ആര്‍എസ്പിയുടെ പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ക്ഷിതി ഗോസ്വാമി 2018 ഡിസംബറിലാണ് ആര്‍എസ്പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാകുന്നത്.
ആർഎസ്പിയുടെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച ക്ഷിതി ഗോസ്വാമി കർഷക പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..