01 June Thursday

ക്യൂ നില്‍ക്കാന്‍ തയാറെന്ന് പ്രഖ്യാപിച്ച ബിജെപി നേതാവില്‍ നിന്ന് 20 ലക്ഷം രൂപ പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2016

സേലം > നോട്ടുകള്‍ പിന്‍വലിച്ച നരേന്ദ്രമോഡിയുടെ നടപടിയെ പുകഴ്തിയ ബിജെപി നേതാവില്‍ നിന്നും 20 ലക്ഷം രൂപ പൊലീസ് പിടിച്ചു. രാജ്യത്തിന്റെ പുരോഗതിയ്ക്കായി ക്യൂവില്‍ നില്‍ക്കാന്‍ താന്‍ തയ്യാറാണ്’എന്ന് ദിവസങ്ങള്‍ക്കു മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സേലത്തെ ബിജെപി യൂത്ത് വിങ് സെക്രട്ടറി ജെവിആര്‍ അരുണിന്റെ കാറില്‍ നിന്നാണ് പണം പിടിച്ചത്.

സേലം കുമാരപെട്ടി റോഡില്‍ കഴിഞ്ഞദിവസം വാഹനപരിശോധനയ്ക്കിടെ പണം പിടികൂടിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ബാഗില്‍ നിന്നും 2000 രൂപയുടെ 926 നോട്ടുകളും, 100 രൂപയുടെ 1530 നോട്ടുകളും, 50 രൂപയുടെ 1000 നോട്ടുകളും കണ്ടെടുത്തു. ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ അരുണിന് കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത പണം ജില്ലാ ട്രഷറിയില്‍ അടച്ചു. അരുണിന് പുതിയ രണ്ടായിരം നോട്ടുകള്‍ നല്‍കിയ ബാങ്ക് അധികൃതരെ കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. പണം പിടിച്ചെടുത്തതിനെ കുറിച്ച് പോലീസ് ആദായ നികുതി വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top