21 October Wednesday

റിയയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 11, 2020


മുംബൈ
സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന്‌ കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബൈ സെഷൻസ്‌ കോടതി‌ വെള്ളിയാഴ്ചത്തേക്ക് മാറ്റി. കാമുകനും ബോളിവുഡ് താരവുമായ സുശാന്ത് സിങ്ങിന്‌ മയക്കുമരുന്ന് വാങ്ങി നൽകി എന്ന്‌ ഇവർ സമ്മതിച്ചതായാണ്‌‌ നർക്കോട്ടിക്ക്‌ കൺട്രോൾ ബ്യൂറോ കോടതിയിൽ അറിയിച്ചത്‌‌. റിയയുടെ ചോദ്യം ചെയ്യൽ ബുധനാഴ്‌ച പൂർത്തിയായിരുന്നു. എന്നാൽ, റിയയുടെ 20 പേജുള്ള ജാമ്യാപേക്ഷയിൽ താൻ നിരപരാധിയാണെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കേസിൽ വ്യാജമായി പ്രതി ചേർത്തതെന്നും പറയുന്നു‌. 

അറസ്റ്റിലായ റിയയുടെ സഹോദരന്‍ ഷോവിക്, സുശാന്തിന്റെ മാനേജരായിരുന്ന സാമുവേല്‍ മിരാന്‍ഡ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി. ഷോവിക്കിന്റെ ജാമ്യാപേക്ഷയും വെള്ളിയാഴ്‌ച പരിഗണിക്കും.  നിലവിൽ ബൈക്കുള വനിതാജയിലിൽ റിമാൻഡിലാണ് റിയ‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top