13 June Sunday

രാജ്യം പറയുന്നു ‘മോഡി രാജിവയ്‌ക്കണം’ ; പ്രതിഷേധം വിലക്കിയ ഫെയ്‌സ്‌ബുക്കിന്‌ കൈപൊള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Apr 29, 2021


ന്യൂഡൽഹി
രാജ്യത്ത്‌ പ്രാണവായു കിട്ടാതെ കൂട്ടമരണം തുടക്കഥയായതോടെ  ‘നരേന്ദ്ര മോഡി രാജിവയ്‌ക്കണമെന്ന’ പ്രതിഷേധ ക്യാമ്പയിന്‍ സമൂഹമാധ്യമങ്ങളില്‍ കത്തിപടര്‍ന്നു. കേന്ദ്രനിര്‍ദേശപ്രാകരം  ‘റിസയിന്‍ മോ‍ഡി’ എന്ന ഹാഷ് ടാ​ഗ് കാമ്പയിന്‍ മുടക്കാനുള്ള ഫെയ്സ്ബുക്കിന്റെ നീക്കം തുടക്കത്തിലേ പാളി. 

‘റിസയിന്‍ മോ‍ഡി’ ഹാഷ്‌ടാഗുള്ള പോസ്‌റ്റുകൾ വ്യാപകമായി ഫെയ്‌സ്‌ബുക്ക്‌ വിലക്കി. ഫെയ്‌സ്‌ബുക് നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധമുയര്‍ന്നു. ഇതോടെ ഒരു ദിവസത്തിനുശേഷം,  തെറ്റുപറ്റിയെന്ന്‌ വിശദീകരിച്ച്‌ ഫെയ്‌സ്‌ബുക്ക്‌ വിലക്കുനീക്കി. കേന്ദ്രസർക്കാർ പറഞ്ഞിട്ടല്ല വിലക്കേർപ്പെടുത്തിയതെന്നും ഫെയ്‌സ്‌ബുക്ക്‌ അവകാശപ്പെട്ടു.

ബംഗാളിലെ അവസാനഘട്ട പോളിങ് ദിനത്തിനുമുമ്പാണ്‌ മോഡി വിരുദ്ധ ഹാഷ്‌ടാഗുകൾ വിലക്കിയത്‌. പോസ്റ്റുകൾ തങ്ങളുടെ കമ്യൂണിറ്റി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന്‌ ആരോപിച്ചായിരുന്നു വിലക്ക്‌. കോവിഡ്‌ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രത്തിനുണ്ടായ ഗുരുതര വീഴ്‌ചകൾ മൂടിവയ്‌ക്കുന്നതിന്‌ വ്യാപക ശ്രമങ്ങളാണ്‌ നടക്കുന്നത്‌. സർക്കാരിനെ വിമർശിച്ച പ്രമുഖരുടെയടക്കം ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്രം ട്വിറ്ററിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ നൂറിലേറെ ട്വീറ്റുകൾ നീക്കിയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top