ന്യൂഡൽഹി
ഉയർന്ന മാർക്ക് നേടിയ സംവരണവിഭാഗം വിദ്യാർഥികൾക്ക് പൊതുവിഭാഗത്തിൽ പ്രവേശനം അനുവദിച്ചിട്ടുണ്ടോയെന്ന് ആരാഞ്ഞ് സുപ്രീംകോടതി. നീറ്റ് പിജി അഖിലേന്ത്യാ ക്വോട്ട സംവരണവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഇടപെടല്‍.
പൊതുവിഭാഗത്തിൽ പ്രവേശനത്തിന് അർഹരായ വിദ്യാർഥികൾക്ക് സംവരണ സീറ്റുകളിൽ പ്രവേശനം അനുവദിച്ചത് തെറ്റാണെന്നാണ് ഹർജിക്കാരുടെ വാദം. സുപ്രീംകോടതിയുടെതന്നെ മുൻ ഉത്തരവുകൾ പ്രകാരം ഇത്തരത്തിൽ പ്രവേശനം അനുവദിക്കുന്നത് തെറ്റാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. ഇക്കാര്യംകാര്യം പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു. കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച സുപ്രീംകോടതി ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്നും കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..