24 August Saturday

സ്‌പീക്കർക്കെതിരെ എംഎൽഎമാർ സുപ്രീം കോടതിയിൽ; വിമതർ താമസിക്കുന്ന ഹോട്ടലിനു മുന്നിൽ നിരോധനാജ്ഞ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019

മുംബൈ> രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വിമത എംഎൽഎമാർ സുപ്രീം കോടതിയിലേക്ക്. സ്പീക്കര്‍ രമേഷ് കുമാർ രാജി അംഗീകരിക്കുന്നില്ലെന്ന് പരാതിയുമായി കര്‍ണാടകയിലെ പത്ത് എംഎൽഎമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ എംഎൽഎമാരുടെ രാജി അംഗീകരിക്കാതിരുന്നത്. എന്നാൽ സ്പീക്കറുടെ ഈ നടപടി ശരിയല്ലെന്നാണ് എംഎൽഎമാരുടെ വാദം. ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

അതേസമയം എംഎൽഎമാരെ കാണാൻ എത്തിയ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ കാണാൻ എംഎൽഎമാർ തയ്യാറായില്ല. ബാംഗ്ലൂരിൽനിന്നും ഇന്ന് രാവിലെയാണ് ശിവകുമാർ എംഎൽഎമാർ താമസിക്കുന്ന റിസോർട്ടിൽ എത്തിയത്. റിസോർട്ടിനകത്ത് പ്രവേശിക്കുന്നതിൽനിന്നും മുബൈ പൊലീസ് ശിവകുമാറിന്റെ വിലക്കി. ജീവന് ഭീഷണിയുണ്ടെന്ന എംഎൽഎമാരുടെ പരാതിയെതുടർന്നാണ് ശിവകുമാറിനെ പൊലീസ് തടഞ്ഞത്. എന്നാൽ എംഎൽഎമാരെ കാണാതെ മടങ്ങി പോകില്ലെന്ന നിലപാടിലാണ് ശിവകുമാർ

അതേസമയം എംഎൽമാർ താമസിക്കുന്ന റിസോർട്ട് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ഥലത്തെ സംഘർഷാവസ്ഥ പരിഗണിച്ചാണ് തീരുമാനം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top