ദേഹാസ്വാസ്ഥ്യം: റിസർവ് ബാങ്ക് ഗവർണർ ആശുപത്രിയിൽ
ചെന്നൈ> ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത നെഞ്ചെരിച്ചലിനെ തുടർന്നാണു ചെന്നൈ അപ്പോളോ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ആർബിഐ ഗവർണറെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആർബിഐ ഗവർണർ ശക്തികാന്ത ദാസിൻറെ ആരോഗ്യനില സംബന്ധിച്ച് ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് ആർബിഐ വക്താവ് അറിയിച്ചു.
0 comments