Deshabhimani

യുപിഐ 123 പേ, യുപിഐ ലൈറ്റ് ഇടപാടുകളുടെ പരിധി വർധിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 05:11 PM | 0 min read

ന്യൂഡൽഹി > യുപിഐ 123 പേ, യുപിഐ ലൈറ്റ് വാലറ്റ് എന്നിവ വഴിയുള്ള പണമിടപാടുകളുടെ പരിധി വർധിപ്പിച്ചതായി റിസർവ് ബാങ്ക് അറിയിച്ചു. ഫീച്ചർ ഫോൺ വഴിയുള്ള ഇൻസ്റ്റന്റ് പേയ്മന്റ് സംവിധാനമാണ് യുപിഐ 123പേ. ഇതിന്റെ പരിധി 5,000 രൂപയിൽനിന്ന് 10,000 രൂപയായി ഉയർത്തി.

യുപിഐ ലൈറ്റ് വാലറ്റ് പരിധി 2000ത്തിൽ നിന്ന് 5000 രൂപ വരെയായും ഉയർത്തി. ഡിജിറ്റൽ പണമിടപാട് വ്യാപിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് പരിധി ഉയർത്തിയതെന്ന് ആർബിഐ ​ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇതുവഴി സ്മാർട്ഫോണോ ഇൻർനെറ്റ് കണക്ഷനോ ഇല്ലാതെ കൂടുതൽ ആൾക്കാർക്ക് ഡിജിറ്റൽ പണമിടപാട് നടത്താൻ സാധിക്കും.


 



deshabhimani section

Related News

View More
0 comments
Sort by

Home