25 August Sunday

തപാലോഫീസ‌ുമാത്രമായി പ്രവർത്തിക്കില്ല, ജുഡീഷ്യൽ നിയമനങ്ങളിൽ ഇടപെടും: കേന്ദ്രമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019


ന്യൂഡൽഹി
ജുഡീഷ്യൽ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിയമമന്ത്രാലയം ഇടപെടുമെന്നും തപാലോഫീസ‌ുമാത്രമായി പ്രവർത്തിക്കില്ലെന്നും നിയമമന്ത്രി രവിശങ്കർ പ്രസാദ‌്. സുപ്രീംകോടതി കൊളീജിയത്തോട‌് ആദരവ‌് പുലർത്തിക്കൊണ്ട‌ുതന്നെ ജുഡീഷ്യൽ നിയമന വിഷയങ്ങളിൽ നിയമമന്ത്രാലയം ഇടപെടുമെന്നാണ‌് ചുമതല ഏറ്റെടുത്തശേഷമുള്ള മന്ത്രിയുടെ പ്രതികരണം.

ഒന്നാം മോഡി സർക്കാരിന്റെ സമയത്ത‌് ജഡ‌്ജിമാരുടെ നിയമനം സംബന്ധിച്ച‌് നിയമമന്ത്രാലയവും കൊളീജിയവും തമ്മിൽ അഭിപ്രായവ്യത്യാസം ശക്തമായിരുന്നു. സുപ്രീംകോടതി ചീഫ‌്ജസ്റ്റിസായി ജസ്റ്റിസ‌് രഞ‌്ജൻഗൊഗോയ‌് അധികാരമേറ്റശേഷമാണ‌് ഇതിൽ അയവുണ്ടായത‌്.

മുത്തലാഖ‌് ക്രിമിനൽക്കുറ്റമാക്കുന്ന ബിൽ ഉടൻ പാസാക്കുമോയെന്ന  ചോദ്യത്തിന‌് ‘തീർച്ചയായും, അത‌് ബിജെപിയുടെ പ്രകടനപത്രികയിലുള്ള കാര്യമാണ‌്’–- എന്നായിരുന്നു  പ്രതികരണം.  അതേസമയം, കശ‌്മീരിന്റെ പ്രത്യേകപദവി, അയോധ്യ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പ്രതികരിച്ചില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top