22 August Thursday

ശബരിമലയിൽ നിയമനിർമാണത്തിനില്ല: കേന്ദ്രസർക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019
ന്യൂഡൽഹി > ശബരിമലയിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണത്തിനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ ശശി തരൂർ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കവേ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് നിലപാട് വ്യക്തമാക്കിയത്‌. ആചാരസംരക്ഷണത്തിന് ലോക്സഭയില്‍ സ്വകാര്യബില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയം വ്യക്തമാക്കി രണ്ടാം മോഡി സര്‍ക്കാര്‍ രംഗത്തെത്തിയത്. 

 ശബരിമല യുവതീപ്രവേശം തടയാന്‍ ലക്ഷ്യമിട്ടുള്ള സ്വകാര്യബില്‍ എന്‍ കെ പ്രേമചന്ദ്രനാണ് ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നത്. സഭ ഏകകണ്ഠമായാണ് ബില്ലിന് അവതരണാനുമതി നല്‍കിയത്. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് നിയമമന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി.

ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകളുടെ പ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി മറികടക്കാന്‍ എന്തെങ്കിലും നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉടന്‍ നിയമനിര്‍മാണത്തിനില്ലെന്ന് അദ്ദേഹം രേഖാമൂലം അറിയിക്കുകയായിരുന്നു.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top