21 September Saturday

സഹോദരിയെ ബലാത്സം​ഗം ചെയ്ത് കൊന്നു: 13കാരൻ പൊലീസ് കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

ഭോപ്പാൽ > മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ട ശേഷം ഇളയ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 13കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം മറയ്ക്കാന്‍ ശ്രമിച്ച  അമ്മയെയും രണ്ടു മൂത്ത സഹോദരിമാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊഴിയിലെ വൈരുദ്ധ്യത്തില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

രേവയിലാണ് നാടിനെ നടുക്കിയ കേസ് ആണ് പൊലീസ് തെളിയിച്ചത്. വീടിന്റെ പരിസരത്ത് നിന്നാണ് 9കാരിയുടെ മൃതദേഹം കണ്ടെത്തിയത്.  മരണം കൊലപാതകമാണെന്നും ബലാത്സംഗത്തിന് വിധേയയായെന്നുമുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് നിര്‍ണായകമായത്. ബലാത്സംഗം ചെയ്ത ശേഷം സഹോദരിയെ പ്രതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top