Deshabhimani

ഛത്തീസ്​ഗഡിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 10:46 AM | 0 min read

റായ്പൂർ > ഛത്തീസ്​ഗഡിലെ ജഷ്‌പൂരിൽ 15 വയസുകാരി ആദിവാസി പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം. 14 നും 17 നും ഇടയിൽ പ്രായമുള്ള അഞ്ച് പേർ ചേർന്നാണ്‌ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന്‌ പൊലീസ്‌ പറഞ്ഞു. പ്രതികൾ ഒളിവിലാണ്.

ഗ്രാമത്തിലെ ഒരു  പരിപാടികഴിഞ്ഞ്‌ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. പ്രതികൾ പെൺകുട്ടിയെ തടഞ്ഞുനിർത്തി ബലമായി അടുത്തുള്ള വനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. തുടർന്ന്‌ ലൈംഗികമായി ഉപദ്രവിച്ച ശേഷം പെൺകുട്ടിയെ വനത്തിൽ ഉപേക്ഷിച്ചു.

എതിർക്കുകയോ പൊലീസിൽ അറിയിക്കുകയോ ചെയ്താൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായി പൊലീസ്‌ പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീകുറ്റങ്ങൾക്ക്‌ പോക്‌സോ ആക്‌ട്, ജുവനയിൽ ജസ്‌റ്റിസ്‌ ആക്‌ട് എന്നിവ  പ്രകാരം പത്തൽഗാവ് പൊലീസ്  കേസ് രജിസ്റ്റർ ചെയ്തു.
 

 



deshabhimani section

Related News

0 comments
Sort by

Home