20 August Saturday

രാജസ്ഥാൻ മന്ത്രിപുത്രനെതിരെ പീഡനപരാതി;യുവതിക്ക് മഷിയാക്രമണം

വെബ് ഡെസ്‌ക്‌Updated: Monday Jun 13, 2022

ന്യൂഡൽഹി
ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് രാജസ്ഥാൻ മന്ത്രി മഹേഷ് ജോഷിയുടെ മകൻ രോഹിത് ജോഷിക്കെതിരെ പരാതി നൽകി​യ ഇരുപത്തിമൂന്നുകാരിക്കുനേരെ നടുറോഡിൽ മഷിയാക്രമണം. ശനിയാഴ്ച ഡൽഹിയിലെ കാളിന്ദി കുഞ്ച് റോഡിൽ അമ്മയോടൊപ്പം നടന്നുപോയ യുവതിക്കുനേരെയാണ് ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേർ മഷിയെറിഞ്ഞത്.

കഴിഞ്ഞ ജനുവരിയിൽ പലതവണ രോഹിത്  പീഡിപ്പിച്ചെന്നാണ് പരാതി. കേസിൽ കഴിഞ്ഞ ദിവസം ഡൽഹി പൊലീസിനുമുമ്പിൽ രോഹിത് ഹാജരായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top