18 April Sunday

യുപിയിൽ പത്താംക്ലാസുകാരിയെ
കൂട്ടബലാത്സംഗം ചെയ്‌തു ;അതിക്രമം സ്‌കൂളിൽനിന്ന്‌ മടങ്ങവെ

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021


ലഖ്‌നൗ
ഉത്തർപ്രദേശിൽ ദിവസങ്ങൾക്കിടെ പെൺകുട്ടികൾക്കെതിരെ ഞെട്ടിക്കുന്ന അതിക്രമങ്ങൾ . ചൊവ്വാഴ്‌ച ഗോണ്ടയിൽ 15കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും കുത്തിപ്പരിക്കേൽപിക്കുകയും ചെയ്‌തു. പത്താം ക്ലാസുകാരി സ്‌കൂളിൽനിന്ന്‌ സൈക്കിളിൽ മടങ്ങവെയാണ്‌ നാലംഗം സംഘം വയലിലേക്ക്‌ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്‌. പെൺകുട്ടി അതിക്രമം ചെറുക്കാൻ ശ്രമിച്ചതോടെയാണ്‌ അക്രമികൾ കത്തിവച്ച്‌ കുത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു.

മഹോബ ജില്ലയിൽ ദളിത്‌ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും മർദിച്ച്‌ അവശയാക്കുകയും ചെയ്‌തു. ഞായറാഴ്‌ച വീട്ടിൽ അതിക്രമിച്ചുകയറി കല്ലു യാദവ്‌ എന്നയാളാണ് പെൺകുട്ടിയെ‌ മർദിച്ചത്‌. ഒപ്പമുണ്ടായിരുന്ന രോഹിത്‌ യാദവ്‌ ബലാത്സംഗം ചെയ്‌തു. ഇരുവരും പിടിയിലായി.

ബാന്ദയിൽ വീട്ടിൽ കിടന്നുറങ്ങിയ 11കാരിയെ തിങ്കളാഴ്‌ച രാത്രി അമ്മാവൻ പീഡിപ്പിച്ചു. ലഹരിക്ക്‌‌ അടിമയായ ശുഭം(20) എന്ന പ്രതി പിടിയിലായെന്ന്‌ പൊലീസ്‌ പറഞ്ഞു. മറ്റൊരുസംഭവത്തിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളിലൊരാൾ പൊലീസ്‌ കസ്‌റ്റഡിയിൽനിന്ന്‌ രക്ഷപെട്ടു. പൊലീസ്‌ ഏറ്റുമുട്ടൽനടത്തി പിടികൂടിയ ഗുൽഷൻ എന്നയാളാണ്‌ അലഹബാദിലെ എസ്‌ആർഎൻ ആശുപത്രിയിൽനിന്ന്‌ രക്ഷപെട്ടത്‌. സംഭവത്തിൽ രണ്ട്‌ പൊലീസുകാർക്കെതിരെ കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top