18 April Sunday

‘പെണ്‍കുട്ടിയെ 
വിവാഹം കഴിക്കുമോ’ ; പ്രതിയോട്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021


ന്യൂഡൽഹി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയോട്‌ ഇരയെ വിവാഹം ചെയ്യുമോയെന്ന്‌ സുപ്രീംകോടതി. 16 വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത മഹാരാഷ്ട്രയിലെ സർക്കാർ ഉദ്യോഗസ്ഥൻ ‌ മോഹിത്‌ സുഭാഷ്‌ ചവാനോടാണ്‌ ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്‌ ഈ ചോദ്യം ഉന്നയിച്ചത്‌. ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിനെതിരായ പ്രതിയുടെ ഹര്‍ജിയാണ് പരി​ഗണിച്ചത്.

‘നിങ്ങൾ കുട്ടിയെ വിവാഹം കഴിക്കുമെങ്കിൽ സഹായിക്കാം. അല്ലെങ്കിൽ, ജോലി പോകും. ജയിലില്‍ പോകേണ്ടിയും വരും ’–- ചീഫ്‌ജസ്‌റ്റിസ് പറഞ്ഞു. വിവാഹത്തിന് തയ്യാറാണെന്ന് പ്രതിയുടെ അമ്മ പെണ്‍കുട്ടിയെ അറിയിച്ചിരുന്നു. എന്നാൽ, പെൺകുട്ടി ഈ നിർദേശം സ്വീകരിക്കാൻ തയ്യാറായില്ല.

18 വയസ്സാകുമ്പോൾ വിവാഹം കഴിക്കാമെന്ന ധാരണ പിന്നീടുണ്ടാക്കി.‌ കുട്ടിക്ക് 18 വയസ്സായപ്പോള്‍ പ്രതി  വിവാഹത്തിന് തയ്യാറായില്ല. തുടര്‍ന്നാണ്  പെൺകുട്ടി പൊലീസിൽ പരാതി നൽകിയതെന്ന് അഭിഭാഷകൻ വിശദീകരിച്ചു. തുടര്‍ന്നാണ് കോടതി പ്രതിയുടെ നിലപാട് തേടിയത്. തീരുമാനം അറിയിക്കുന്നതുവരെ  നാലാഴ്‌ചത്തേക്ക് പ്രതിയുടെ അറസ്റ്റ് കോടതി തടഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top