ലക്നൗ> ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. സംഭവം നടന്നു നാല് ദിവസമായിട്ടും അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഡല്‍ഹിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഗര്‍ മുഖ്തേശ്വര് പ്രദേശത്തുള്ള പെണ്‍കുട്ടിയെയാണു വീടിന് പുറത്തുവച്ചു മോട്ടര്‍ സൈക്കിളില്‍ എത്തിയ ഒരാള്‍ തട്ടിക്കൊണ്ടുപോയത്. അക്രമികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്.
കുട്ടിയുടെ മാതാപിതാക്കളുടെയും അയല്‍വാസികളുടെയും മൊഴികളെ അടിസ്ഥാനമാക്കി മൂന്ന് രേഖാചിത്രങ്ങള്‍ പൊലീസ് പുറത്തിറക്കി. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.വൈദ്യപരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു. പെണ്‍കുട്ടിയെ മീററ്റിലെ ആശുപത്രിയിലേക്കു മാറ്റി, ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.
നിലവില്‍ പ്രശ്നങ്ങളില്ലെങ്കിലും അപകടാവസ്ഥ മറികടന്നെന്നു പറയാറായിട്ടില്ലെന്നു ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.പൊലീസ് തിരച്ചിലില്‍ പിറ്റേന്ന് രാവിലെ രക്തത്തില്‍ കുതിര്‍ന്ന് അബോധാവസ്ഥയില്‍ ഗ്രാമത്തില്‍ നിന്ന് വളരെ അകലെയുള്ള കുറ്റിക്കാട്ടിലാണു കുട്ടിയെ കണ്ടെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..