21 May Tuesday

ചീഫ് ജസ്റ്റിസിനെതിരെ വന്‍ ഗൂഢാലോചന നടന്നുവെന്ന വെളിപ്പെടുത്തല്‍ അതീവ ഗൗരവതരം: സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 24, 2019

ന്യൂഡല്‍ഹി> ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണമുയര്‍ത്താന്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന
അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാല്‍ കേസില്‍ കോടതി വിധി പറഞ്ഞില്ല. നാളെ രാവിലെ 10. 30 ന് കേസ് വീണ്ടും പരിഗണിക്കും.

 യുവതിയുടെ പരാതിയില്‍ അന്വേഷണം വേണമെന്ന് അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു.എന്നാല്‍, ഞങ്ങള്‍ യുവതിയുടെ പരാതി അല്ല പരിശോധിക്കുന്നതെന്നും ഉത്സവ് സിംഗ് ബെയിന്‍സിന്റെ സത്യവാങ്മൂലത്തിലെ ആരോപണനത്തെ കുറിച്ചാണെന്നും ശനിയാഴ്ച കോടതിയില്‍ നടന്ന വിഷയത്തെ കുറിച്ചല്ല പരിശോധനയെന്നും ജസ്റ്റിസ് നരിമാന്‍ പറഞ്ഞു.കോടതി വിളിച്ചുവരുത്തിയതിനെ തുടര്‍ന്ന് സിബിഐ ജോയിന്റ് ഡയറക്ടര്‍, ഐബിജോയിന്റ് ഡയറക്ടര്‍, ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ കോടതിയിലെത്തി.

 ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഇവരുമായി കൂടിക്കാഴ്ച നടത്തി.പരാതിയ്ക്ക് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്ന് അരുണ്‍ മിശ്ര പറഞ്ഞു.
ആരോപണം ഉന്നയിച്ച അഡ്വ. ഉത്സവ് ബയിന്‍സിന് പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. അതേസമയം മുദ്രവച്ച കവറില്‍ ഉത്സവ് സിംഗ് സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ കോടതിക്ക് കൈമാറി.




 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top