21 February Thursday

രാകേഷ് അസ്താനയടക്കം മുന്ന് സിബിഐ ഉദ്യോഗസ്ഥരുടെ നിയമന കാലാവധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019

ന്യൂഡല്‍ഹി> സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയടക്കം മുന്ന് സിബിഐ ഉദ്യോഗസ്ഥരുടെ നിയമന കാലാവധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. സ്പെഷൽ ഡയറക്ടർ സ്ഥാനത്തുനിന്ന‌് മാറ്റി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ തലവനായി നിയമിച്ചു. ജോയിന്റ് ഡയറക്ടർ എ കെ ശർമ, ഡിഐജി മനീഷ് കുമാർ സിൻഹ, എസ്‌പി ജയന്ത് ജെ നായിക‌് എന്നിവരുടെയും കാലാവധി വെട്ടികുറച്ചു. സിബിഐ തലപ്പത്തെ തർക്കങ്ങളുടെ തുടർച്ചയായാണ് അസ്താനയ്ക്കെതിരായ നടപടി

സിബിഐ മേധാവി ആലോക് വർമയെ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ ആലോക് വർ‌മ സർവീസിൽനിന്നു രാജിവച്ചു. ഫയർ സർവീസസ് ഡയറക്ടർ ജനറലായാണ് ആലോക് വർമയ്ക്കു ജോലി മാറ്റം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണു ആലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയത്.ക്യാബിനറ്റ് സെലക്ഷൻ സമിതിയുടേയാണ് തീരുമാനം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top